കുന്ദമംഗലം :പാഴൂരിൽ നിപ്പ മൂലം മരണപ്പെട്ട മുഹമ്മദ് ഹാഷിമിൻ്റെ മരണം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് സുജിത്ത് കാഞ്ഞോളി ആരോപിച്ചു . മൂന്ന് വർഷം മുൻപ് നിപ കോഴിക്കോട് വന്നതിനു ശേഷം വൈറോളജി ലാബ് അടക്കമുള്ള സർക്കാർ പ്രഖ്യാപനങ്ങൾ ജലരേഖയായി മാറിയത് കൊണ്ടാണ് ഗുരുതരമായ രോഗലക്ഷങ്ങളുമായി വന്ന കുട്ടിക്ക് തുടർ ചികിൽസ നൽകാനോ , രോഗം കണ്ടു പിടിക്കാനോ കഴിയാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നത്.മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥ മൂലം ‘ കൂടുംബത്തിൻ്റെ ഏക ആശ്രയമായ കുട്ടി മരണമടഞ്ഞതിൽ രക്ഷിതാക്കൾക്ക് അർഹമായ ധനസഹായം നൽകണമെന്നും. ചികിൽസയെക്കുറിച്ച് രക്ഷിതാക്കളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബാലവാകാശ കമ്മീഷന് പരാതി നൽകി.