കുന്ദമംഗലം:വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം കുന്ദമംഗലം ടൗണിൽ തിങ്കളാഴ്ച്ച രാവിലെ തുറന്ന കടകൾ അടക്കുവാൻ പോലീസ് നിർദ്ദേശം നൽകിയെതിനെതിരിൽ എതിർപ്പുമായി വ്യാപാരികൾ രംഗത്തെത്തി. അനുമതിയില്ലാതെ തുറന്ന കടകൾ അടക്കാൻ പോലിസ് ആവശ്യപ്പെട്ടതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ടയിമെൻ്റ് സോണായി പ്രഖ്യാപിച്ച ഭാഗങ്ങളിൽ കടയടപ്പ് മാത്രമാണ് നടക്കുന്നതെന്നും മറ്റു ഉത്തരവുകൾ നടപ്പാക്കുന്നില്ലന്നും കടയടക്കൽ മാത്രം അംഗീകരിക്കാനാവില്ലന്നും വ്യാപാരികൾ പോലീസിനോട് പറഞ്ഞു. എന്നാൽ ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കുമെന്നും വ്യാപാരികൾ സഹകരിക്കണമെന്നും സ്ഥലത്തെത്തിയ കുന്ദമംഗലം എസ്.ഐ യുംആവിശ്യപ്പെട്ടു. നിയമം ലംഘിച്ച് തുറക്കുന്ന കടകൾക്കെതിരിൽ നടപടി ശക്തമാക്കുമെന്ന് പോലിസ് ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നടത്തിയതോടെ ചില കടകൾ അടച്ചു.സ്ഥലം എം എൽ എ യു മായുംഗ്രാമ പഞ്ചായത്ത് അധികൃതരുമായും, ഉയർന്ന പോലീസ് ഉദ്യേഗസ്ഥൻമാരുമായും, സെക്ടറൽ മജിസ്ട്രേറ്റുമായും ഇത് സംബനധിച്ച് ചർച്ച നടത്തിയതായും ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരെ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച സന്ദർശിക്കുമെന്നും വ്യാപാരികൾ അറിയിച്ചു. കുന്ദമംഗലം അങ്ങാടി ഉൾപ്പെടുന്ന വാർഡുകളിലെ കോവിഡ് കേസുകൾ ഉള്ള സ്ഥലങ്ങളിൽ മൈക്രോ കണ്ടയിൻമെൻറ് ഏരിയകളായി തിരിച്ചു അങ്ങാടിയിലെ എല്ലാ കടകളും മുഴുവൻ സമയവും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന വ്യാപാരികൾ ആവശ്യപ്പെട്ടു. യോഗത്തിൽ എം എൽ എക്ക് പുറമെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, വൈസ് പ്രസിഡണ്ട് വി അനിൽകുമാർഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരും അംഗങ്ങളും, വ്യാപാരി പ്രതിനിധികളായി പി കെ ബാപ്പു ഹാജി, കെ.കെ ജൗഹർ, ടി മുഹമ്മദ് മുസ്തഫ, എം ബാബുമോൻ, എൻ. വി അഷ്റഫ് എന്നിവർ പങ്കെടുത്തു