കുന്ദമംഗലം: വിദ്യാഭ്യാസ വകുപ്പിന്‍റേയും ആഭ്യന്തര വകുപ്പിന്‍റേയും സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി പാര്‍ക്ക് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. സായാഹ്നങ്ങളില്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും മാനസിക ഉല്ലാസത്തിനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും സാധ്യമാവുന്ന തരത്തിലാണ് പാര്‍ക്ക് സംവിധാനിക്കാന്‍ ഉദ്ദേശിക്കുന്നത്.
സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, പോലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ രൂപം നല്‍കുന്ന സമിതിയുടെ മേല്‍ നോട്ടത്തില്‍ പാര്‍ക്കിന്‍റെ തുടര്‍ നിയന്ത്രണവും പരിപാലനവും വരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പാര്‍ക്കിന്‍റെ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ എസ് ബിനു പയലറ്റ്, ചീഫ് എഞ്ചിനീയര്‍ എ അനില്‍ കുമാര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനില്‍ കുമാര്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, കുന്ദമംഗലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യൂസഫ് നടുത്തറമേല്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ റിനു, സംബന്ധിച്ചു.