ഖാലിദ് കിളി മുണ്ട ( കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് ജന: സിക്രട്ടറി)
കുന്ദമംഗലം:പന്തീർപാടം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന കെ.ടി.അസ്സയിൻഹാജിയുടെ മകനെന്ന നിലയിൽ മുസ്ലീം ലീഗ് ആശയങ്ങൾ രക്തത്തിലലിഞ്ഞു ചേർന്ന ഖദീമിൻ്റെ യുവത്വം, പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. പരിചയക്കാരുടെയെല്ലാം ഹൃദയത്തോടു് ചേർന്ന് നിൽക്കാനുള്ള ഖദീമിൻ്റെ കഴിവു പ്രത്യേകം എടുത്തു പറയേണ്ടതു് തന്നെയാണ്. ഏത് പ്രശ്നവും കേൾക്കാനും പരിഹാരം കാണാനും എപ്പോഴുമുള്ള ആ സന്നദ്ധത തന്നെയാണ് ഖദീമിനെ മറ്റുള്ളവരിൽ നിന്ന് വിത്യസ്ഥനാക്കുന്നതു്.ആ സൗമ്യ ഭാവവും, ശബ്ദം താഴ്ത്തിയുള്ള സംസാരവും എല്ലാവരോടും ആദരവോടെയുള്ള ഇടപെടലുകളും ഖദീമിനെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കി. ജ്വല്ലറി വ്യാപാരിയാണെങ്കിലും, രാഷ്ടീയ, സാമൂഹിക, സാംസ്കാരിക മത,രംഗങ്ങളിലെ സജീവ സാനിധ്യമായി രുന്നു ഖദീം..എം.എസ്.എഫ്. യൂത്ത് ലീഗ്, മുസ്ലീം ലീഗ്, എസ്- കെ.എസ്.എസ്.എഫ് ,കലാ ലീഗ്, തുടങ്ങിയ ഘടകങ്ങളിലെല്ലാം ഈ ചെറിയ പ്രായത്തിൽ തന്നെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഖദീമിനു കഴിഞ്ഞിട്ടുണ്ടു്. പാർട്ടി ചരിത്രവും, കലയും സാഹിത്യവുമെല്ലാം തൻ്റെ തൂലികയിലൂടെ അനായാ സേന പുനർജനിച്ചപ്പോൾ അതെല്ലാം സമൂഹത്തിനും പാർട്ടി പ്രവർത്തകന്മാർക്കും ആശയും ആവേശവുമായി.തൻ്റെ ജീവിതവും, പ്രവർത്തനങ്ങളും എന്നും മറ്റുള്ളവർക്ക് മാതൃകയായി സമർപ്പിച്ച് പ്രിയ സഹോദരൻ നാഥനിലേക്ക് മടങ്ങുമ്പോൾ, കുടുംബത്തിനും, പ്രസ്ഥാനത്തിനും ഉണ്ടായത് നികത്താനാവാത്ത നഷ്ടമാണ്. സർവ്വശക്തനായ നാഥൻ പ്രിയ സഹോദരൻ്റെ പരലോകജീവിതം ധന്യമാക്കി കൊടുക്കട്ടെ. സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ -ആമീൻ.
കെ.ടി ക്ക് പകരം കെ. ടി മാത്രം
സിദ്ധീഖ് തെക്കയിൽ (പ്രസിഡണ്ട്,പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ്)
ഒരു തവണ പരിചയപെട്ടവർ ഒരിക്കൽ പോലും മറക്കാത്ത മുഖം…
സൗമ്യനും നിഷ്കളങ്കനും ആരാലും ബഹുമാനവും ആധാരവും നേടിയെടുത്ത ചുരുക്കം ചിലരിൽ ഒരാൾ…
ഹരിത കൊടിയെ മനസറിഞ്ഞു കൊണ്ട് സ്നേഹിക്കുക മാത്രമല്ല നെഞ്ചോട് ചേർത്ത് വെച്ചവർ…
ആദർശം വാക്കുകളിലല്ല പ്രവർത്തിയിൽ കൊണ്ട് നടന്നവർ….
എല്ലാവരെയും ഒരേ മനസ്സോടെ കാണുകയും അതെ പോലെ പെരുമാറാനും ശ്രമിച്ച വ്യക്തിത്വം…
എത്ര തിരക്കുകളാണെങ്കിലും സൗഹൃദത്തിന് ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സൂക്ഷിക്കുന്ന പ്രിയ പെട്ടവർ…
വിശേഷണങ്ങൾ ഒരുപാട് ഉണ്ട്
ഈ മനുഷ്യനെ കുറിച്ച് എല്ലാവര്ക്കും നല്ലത് മാത്രമാണ് പറയാനുള്ളത്
അത്രമേൽ സ്നേഹമാണ്..
നാഥന്റെ വിളിക്ക് ഉത്തരം നൽകി നമ്മുടെ പ്രിയ സഹപ്രവർത്തകൻ മടങ്ങുമ്പോൾ ഒത്തിരി ഓർമ്മ പെടുത്തലുകളും, നന്മ നിറഞ്ഞ പ്രവർത്തനങ്ങളും നമുക്ക് സമ്മാനിച്ചാണ് വിട പറഞ്ഞത്….
കെ ടി നമുക്കായി കരുതി വെച്ച ആ നല്ല ഓർമ്മകൾ എന്നും നമുക്ക് ഓർത്തെടുത്ത് മുന്നോട്ട് പോവാം…..
കെ ടി ക്ക് നമ്മുടെ മനസ്സിൽ നൽകിയ സ്ഥാനം എന്നും ഒഴിഞ്ഞു കിടക്കും അതിന് പകരമാവാൻ ഇനി ഒരു കെ ടി ജനിക്കണം…. .
കിരീടവും ചെങ്കോലും ഒന്നും ഇല്ലാതെ തന്നെ നമ്മുടെ മനസ്സിൽ കെ ടി ക്ക് ഒരു സ്ഥാനമുണ്ടങ്കിൽ കെ ടി അങ്ങ് ഉയർത്തി പിടിച്ച നിസ്വാർത്ഥ സേവനമാണ് ഞങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നത്….
സർവ്വ ശക്തനായ നാഥൻ അങ്ങയോടൊപ്പം ഞങ്ങളെയും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ…..
അങ്ങ് നൽകിയ എല്ലാ നന്മ നിറഞ്ഞ പ്രവർത്തങ്ങളും നാഥൻ സ്വീകരിക്കട്ടെ അതിന്റെ ഫലമായി സ്വർഗത്തിൽ ഉന്നത പദവി ലഭിക്കട്ടെ… ആമീൻ
കലാലീഗ്അനുശോചന യോഗം ചേർന്നു
………………………………………..
കുന്ദമംഗലം : കലാലീഗ് കോഴിക്കോട് ജില്ല ട്രഷറർ കെ ടി ഖദീമിന്റെ നിര്യാണത്തിൽ കലാലീഗ് സംസ്ഥാന കമ്മറ്റി അനുശോചിച്ചു
സാമൂഹിക സാംസ്‌കാരിക കലാ രംഗത്തും , മത കാര്യ സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും നിറ സാന്നിധ്യമായിരുന്ന പ്രിയപ്പെട്ട ഖദീമിന്റെ വിയോഗം സമൂഹത്തിനും കലാ ലീഗ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു . അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനക്ക് ജനറൽ സെക്രെട്ടറി ബഷീർ പന്തീർപാടം നേതൃത്വം കൊടുത്തു .
രാവിലെ 10 മണിക്ക്
കുന്ദമംഗലത്ത് ചേർന്ന അനുശോചന യോഗത്തിൽ ഉന്നതാധികാര സമിതി ചെയർമാൻ ടി എം സി അബൂബക്കർ,
പ്രസിഡന്റ് തൽഹത്ത് കുന്ദമംഗലം , കെ വി കുഞ്ഞാതു ,
സിസി ജോൺ ,ജില്ലാ ജനറൽ സെക്രട്ടറി മുജീബ് ആവിലോറ എന്നിവർ സംസാരിച്ചു .
ഒ.ഉസ്സയിൻ (സിക്രട്ടറി സി.എച്ച് സെൻ്റർ)
ചില വിയോഗങ്ങൾ അങ്ങിനെയാണ്.. മനസ്സിന് ഉൾകൊള്ളാൻ കഴിയില്ല..
സഹോദരതുല്യനാ
യ സഹപ്രവർത്തകൻ കെ ടി ഖദീമിന്റെ വിയോഗം കുന്നമംഗലത്തെ മത, രാഷ്ട്രീയ, കലാ സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ നികത്താൻ കഴിയാത്ത വിടവാണ്…
തന്റെ സൗമ്യമായ ജീവിത ഷൈലിയിൽ ബന്ധങ്ങളേ ചേർത്ത് പിടിക്കുമ്പോഴും തന്റെ ആദർശം ആർക്കുമുമ്പിലും പണ യപ്പെടുത്താതെ ജീവിച്ചു വന്ന ഖദീമ്.. താജുൽ ഹുതാ പള്ളി കമ്മറ്റിയുടെ വർക്കിങ് സെക്രട്ടറി എന്ന നിലയിൽ ദീനി പ്രവർത്തന രംഗത്ത് കാട്ടിയ ഉത്സാഹം, മദ്രസാ വിദ്യാർത്ഥികളോട് തന്റെ മക്കളോടെന്ന പോലെ പെരുമാറിയിരുന്ന ഖദീമ്
കുഞ്ഞു ഹൃദയങ്ങൾക്കും വലിയ നൊമ്പരം നൽകിയാണ് യാത്ര പോയത്…
പരേതത്മാവിന് വേണ്ടി, പരലോക സൗഖ്യത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം…
നാഥൻ അവന്റ കാരുണ്യത്തിൽ പെടുത്തട്ടെ… ആമീൻ