കോഴിക്കോട് :നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന് മരിച്ചു. കോഴിക്കോട് കൂളിമാട് പാഴൂർസ്വദേശിയാണു മരിച്ചത്. 20 ദിവസം മുൻപാണു കുട്ടിക്കു പനി ബാധിച്ചത്. കൂടുതൽ പേരെ ഐസലേഷനിലേക്ക് മാറ്റേണ്ടി വരുമെന്നാണു സൂചന. അടിയന്തര സാഹചര്യം നേരിടാൻ രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും. കൺട്രോൾ റൂം തുറക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ് പങ്കെടുക്കുന്നതിനായി കോഴിക്കോട്ടേക്ക് തിരിച്ചു. പോലീസ് സ്ഥലത്തെത്തി പാഴൂർ പ്രദേശത്തെ റോഡുകളല്ലാം അടച്ചതായി റിപ്പോർട്ട് ചെയ്യുന്നു