കുന്ദമംഗലം: സഹകരണ വകുപ്പ് ,സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവയുടെ നിക്ഷേപ / വായ്പാപാ പാസ് ബുക്കുകളിൽ പോലീസ് ബാലവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ തുടങ്ങിയവയുടെ ഫോൺ നമ്പരുകൾ പ്രിൻ്റ് ചെയ്തോ സീൽ പതിച്ചോനൽകണം. കാരന്തൂർ സർവ്വീസ് സഹകരണ ബാങ്ക് സിക്രട്ടറി ദിനേഷ് കാരന്തൂർ കേരളത്തിലെസഹകരണ വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയിന്മേലാണ് സർക്കാറിൻ്റെ നിർദ്ദേശം വന്നത്.നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുണ്ടാകുന്ന അതിക്രമങ്ങൾ, സ്ത്രീധനംതുടങ്ങിയ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ പരാതി ബന്ധപ്പെട്ടവർക്ക് നൽകാനായി നമ്പർ ഇല്ലാതേ വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ദിനേശ് തൻ്റെ അഭിപ്രായം അപേക്ഷയിലൂടെ മന്ത്രിക്ക് സമർപ്പിച്ചത്.സഹകരണ മന്ത്രി അപേക്ഷ സ്വീകരിക്കുകയും സഹകരണ ആഡിറ്റ് ഡയറക്ടർ, ജോയൻ്റ് രജിസ്ട്രാർ, ഓഡിറ്റ് ഡയറക്ടർമാർ, രജിസ്ട്രാൾ, അസി: സ്റ്റേറ്റ് രജിസ്ട്രാർ, വെബ് സൈറ്റ്, സ്റ്റോക്ക് ഫയൽ, സ്പെയർ എന്നിവർക്ക് സഹകരണമന്ത്രി വി.എൻ വാസവൻസർക്കുലർ അയക്കാൻ ഉത്തരവിടുകയും എല്ലാവർക്കും ഉത്തരവ് ലഭിക്കുകയും ചെയ്തു.ആംബുലൻസ് 102, പോലീസ് 100, ഫയർ റസ്ക്യം 101, വനിതാ കമ്മീഷൻ 1091, ബാലവകാശ കമ്മീഷൻ 1098, എന്നിങ്ങനേയാണ്