കോഴിക്കോട്കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കോഴിക്കോട് ജില്ലാ അസോസിയേഷൻ ആസാദീകാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പഠനാത്മക വീഡീയോ ഝണ്ടാ ഊംചാ രഹെ ഹമാരാ പ്രകാശനം ചെയ്തു.
ആഗസ്ത് 15 ന് രാവിലെ 9മണിക്ക് ഓൺലൈനായി ചേര്‍ന്ന ചടങ്ങില്‍ ജില്ലാ കമ്മീഷണര്‍ വി വിശാലാക്ഷി ടീച്ചറാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങ് ശ്രീമതി വിമല ടീച്ചർ DTC (G) അധ്യക്ഷത വഹിച്ചു.
ദേശീയ പതാക ഉയർത്തുന്നതിനുള്ള തയ്യാറെടുപ്പുകളും രീതികളും,അതിന്റെ നിയന്ത്രണങ്ങളും, മര്യാദകളും എന്തെല്ലാമാണ് എന്നത് ചെയ്തുകാണിക്കുന്ന പഠനാത്മക വീഡിയോ ആണ് ഝണ്ടാ ഊംചാ രഹെ ഹമാരാ ഇത്തരത്തില്‍ ഒരു വീഡിയോ മലയാളത്തില്‍ ആദ്യമായാണ് തയ്യാറാക്കുന്നത്.
പ്രസ്തുത വീഡിയോയെ ആസ്പദമാക്കി നടത്തിയ മെഗാ ഓൺലൈൻ ക്വിസ്സില്‍ 465 പേര്‍ പങ്കെടുത്തു. സെന്റ് വിൻസന്റ് കോളനി ഹൈസ് സ്കൂളിലെ ഐശര്യ കെ ചാംമ്പ്യനായി
സ്കൗട്ട് വീഭാഗം ജില്ലാ ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ KM സെയ്ഫുദ്ദീന്‍ സംവിധാനം ചെയത ഈ വീഡിയോയില്‍ ജില്ലയിലെ സ്കൗട്ട് യൂത്ത് വിഭാഗം ലീഡര്‍ ദീപു, ജെ ഡി റ്റി സ്കൂള്‍ രാജ്യ പുരസ്കാര്‍ സ്കൗട്ട് വിദ്യാർത്ഥി ഹാദി മുഹമ്മദ് എന്നിവർ ചേർന്ന് ആണ് അവതരണം നടത്തുന്നത്. രാമനാട്ടുകര സേവാമന്ദിരം സ്കൂളിലെ അധ്യാപകൻ സി ഉദയ ചന്ദ്രൻ ശബ്ദവും
ജെ ഡി റ്റി സ്കൂള്‍ അധ്യാപകന്‍ സാജിദ് ചോല ക്യാമറയും നിര്‍വ്വഹിച്ചു.
വീദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമെ സാധാരണക്കാരായ ആളുകള്‍ക്കും ഏറെ അവബോധം നല്കുന്നതും, ഉപകാരപ്പെടുന്നതുമാണ് ഝണ്ടാ ഊംചാ രഹെ ഹമാരാ