ഖാലിദ് കിളിമുണ്ട
കുന്ദമംഗലം: 15 വർഷങ്ങൾക്ക് മുമ്പ് ഒരു ഓഗസ്റ്റ് 15 ന് പന്തീർ പാടത്തേ വരുവതൊടുകയിൽ മുസ്തഫ നെജീബ ദമ്പതികൾക്ക് ജനിച്ച മകൾഫാത്തിമ ഹിന്ദ് എന്ന പേരിട്ട കുട്ടി എസ്.എസ്.എൽ.പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിവടക്കയിൽ പോക്കർ സാഹിബ് എക്സലൻസ് അവാർഡു് ഏറ്റ് വാങ്ങാൻ വന്നപ്പോൾ എനിക്ക് അപ്രതീക്ഷിതമായി ഒരു ഗിഫ്റ്റ് തന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി, പന്തീർപാടം മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ മദനി എന്നിവരുടെ സാന്നിധ്യത്തിൽ ഫാത്തിമ ഹിന്ദ് തന്ന ഗിഫ്റ്റ് സ്വന്തമായി തയ്യാറാക്കിയ അസ്മാഉൽ ഹുസ്നാ (അള്ളാഹുവിൻ്റെ 99 നാമങ്ങൾ ) “കാലിഗ്രാഫി ” ആയിരുന്നു. മുമ്പ് പാണക്കാടു് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രേഖാചിത്രം വരച്ചു് സോഷ്യൽ മീഡിയയിലൂടെ വൈറലായ ഫാത്തിമ ഹിന്ദിനെ പന്തീർപാടം കെ.എം.സി.സി. നിറഞ്ഞ സദസ്സിന് മുന്നിൽ ഉപഹാരം നൽകി ആദരിച്ചിരുന്നതും ഞാൻ ഓർത്തു. വേദിയിൽ നിന്നും ഫാത്തിമ ഹിന്ദ് നോട് എന്താകാനാ ആഗ്രഹമെന്ന് ചോദിച്ചപ്പോൾഎം.ബി.ബി.എസ്സിന് പഠിച്ച് ഡോക്ടറാവാൻ ലക്ഷ്യമെന്നുംഫാത്തിമ ഹിന്ദ് പറഞ്ഞു . ഇന്ത്യ മഹാരാജ്യം 75 ആം സ്വതന്ത്ര്യ ദിനം ആചരിക്കുന്ന ഈ സന്തോഷത്തിൻ്റെ മുഹൂർത്തത്തിൽ പ്രിയപ്പെട്ട ഫാത്തിമ ഹിന്ദ് ന് ജന്മദിനാശംസകൾ നേർന്നുംപ്രിയ സഹോദരിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ പിന്തുണയും ഉറപ്പ് നൽകി.