കുന്ദമം ഗലം. വ്യാപാരം തൊഴിലാണ് അവകാശമാണ് നാടിൻ്റെ നിലനിൽപാണ് എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനം വിജയ ദിനമായി ആഘോഷിച്ചു.
അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികൾ നടത്തിയ സമരം വിജയം കണ്ടതിൽ അഹ്ലാദം പ്രകടിപ്പിച്ചാണ് ഇത്തവണ വ്യാപാരം ദിനം മധുര പലഹാര വിതരണം നടത്തി വിജയദിനമായി ആഘോഷിച്ചത്.
കെ വി വി ഇ എസ് യൂണിറ്റ് ജനറൽ സിക്ര ട്ടറി ടി മുഹമ്മദ് മുസ്തഫ പതാക ഉയർത്തി. എ അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു. ജില്ലാ സിക്രട്ടറി പി കെ ബാപ്പു ഹാജി, കെ സുന്ദരൻ, എം വിശ്വനാഥൻ നായർ, ടി സജീന്ദ്രൻ, കെ.പി അബ്ദുൽ നാസർ, എൻ വിനോദ് കുമാർ, എൻ വി അഷ്റഫ്, കെ.കെ മഹിത പ്രസംഗിച്ചു.
കൊവിഡ് ബാധിച്ച യൂണിറ്റിലെ വ്യാപാരികൾക്ക് ചടങ്ങിൽ സാമ്പത്തിക സഹായം വിതരണം ചെയ്തു.
കാരന്തൂരിൽ ജില്ലാ സിക്രട്ടറി പി കെ ബാപ്പു ഹാജി പതാക ഉയർത്തി. സി കെ ഉസ്മാൻ, പി പി അഷ്റഫ്, പി രവി, കെ അശോകൻ പ്രസംഗിച്ചു