ഖാലിദ് കിളിമുണ്ട
വാവാടു് ഉസ്താദിൻ്റെ വേർപാടു് നമുക്ക് എല്ലാവർക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. നമ്മുടെ പ്രദേശവുമായും, മഹല്ലുകളുമായും, മഹല്ലിലെ ഓരോ വ്യക്തിയുമായും എല്ലാം വളരെ അടുപ്പം സൂക്ഷിച്ച മഹാനായിരുന്നു അദ്ദേഹം.ശാരീരികമായി അസുഖങ്ങൾ അലട്ടിക്കൊണ്ടിരുന്നപ്പോഴും തൻ്റെ സാനിധ്യം അനിവാര്യമായിടത്താക്കെ ഓടിയെത്തിയിരുന്നു മഹാനവർകൾ – പരിചയപ്പെട്ടവരോടെല്ലാം വലിപ്പചെറുപ്പ വിത്യാസമില്ലാതെ സൌമ്യമായി ഇടപെട്ടിരുന്ന വാവാടു ഉസ്താതാദ് , സമുദായം ആദരിക്കുന്ന അറിയപ്പെടുന്ന ഒരു സൂഫിവര്യനായിരുന്നു. സാധാരണക്കാരൻ്റെ അത്താണിയായിരുന്ന വാവാട് ഉസ്താദിൻ്റെ സാനിദ്ധ്യവും, സാമീപ്യവും, ഉപദേശവും -ശാരീരികമായും, മാനസികമായും സാമ്പത്തികമായും ഉണർവു നൽകിയ ഞാനടക്കം നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ടു്.സർവ്വശക്തനായ അള്ളാഹു മഹാനവർകളോടൊപ്പം നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിപ്പിച്ചു കൂട്ടട്ടെ = ആമീൻ_