കുന്ദമംഗലം: കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി (KPCC ) യുടെ ആഹ്വാന പ്രകാരം അശാസ്ത്രീയമായ ഇന്ധന വിലവർദ്ധനവിനെതിരെകുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി കുന്ദമംഗലം പഞ്ചായത്തിലെ 8 പെട്രൊൾ പമ്പുകൾക്ക് മുന്നിൽ നിന്നും ഒപ്പ് ശേഖരണം നടത്തി.
പടനിലംവളപ്പിൽ പെട്രൊളിയത്തിന് മുമ്പിൽ നടന്ന ഒപ്പുശേഖരണം ജില്ലാ പഞ്ചായത്തംഗം എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു വളപ്പിൽ അബു,ചരോഷ് കെ പി , വി അബ്ദുറഹ്മാൻ മാസ്റ്റർ , ദിനേശ് കുമാർ, ലാൽസി പയന്ത്രമ്മൽ, വി കൃഷ്ണൻ, ജിഷ്ണു,ശ്രീജിഷ്,കാർത്തികേയൻ,ശ്രീരാജ് എന്നിവർ സന്നിഹിതരായി
മുറിയനാലിൽ റിലയൻസ് പെട്രൊൾ ഔട്ട് ലെറ്റിന് മുമ്പിൽ എം.പി.കേളുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നുകാരന്തൂർ ഈസ്റ്റ് പാലക്കൽ പെട്രൊളിയത്തിന് മുമ്പിൽ ഡി.സി.സിക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ഉദ്ഘാടനം ചെയ്യുന്നുമർക്കസിനടുത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്യുന്നു സി.പി.രമേശ് സമീപംകാരന്തൂർ എസ്സാർ പെട്രൊൾ പമ്പിൻ്റെ മുമ്പിൽ ഇ.എം ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു സോമനാഥൻ തട്ടാരക്കൽ സമീപംകുന്ദമംഗലത്ത് ഡി.സി.സി. സിക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്യുന്നു സി.വി.സംജിത്ത് തുടങ്ങിയവർ പങ്കെടുത്തുകൊളായിത്താഴത്ത് ടി.കെ.ഹിതേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു സത്യൻ, സുഭാഷ് നേതൃത്വം നൽകി