കുന്ദമംഗലം:അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ പിൻവലിക്കുക, കടകൾ എല്ലാദിവസവും തുറന്നു പ്രവർത്തിക്കുക, കോവിഡിന്റെ പേരിൽ ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ
ധർണ്ണാ സമരം നടത്തുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന നേതാക്കൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കുന്ദ മംഗലം യൂണിറ്റ് യൂത്ത് വിംഗ് പന്തം കൊളുത്തി പ്രകടനം നടത്തി. KVVES ജില്ലാ സി ക്രട്ടറി പി കെ
ബാപ്പുഹാജി ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് മുസ്ഥഫ, യൂത്ത് വിങ്ങ് പ്രസിഡന്റ് എൻ.വി അഷ്റഫ്, ടി ജീനിലേഷ്, എൻ.കെ സിദ്ധിഖ്, പി.കെ അബ്ദുൽ ഗഫൂർ, എം.കെ റിഷാൻ എന്നിവർ പങ്കെടുത്തു.