പുഴക്കൽ ബസാർ:സൗജന്യ ആംബുലൻസ് സർവ്വീസും നിർധനരായ രോഗികൾക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജൻ സിലിണ്ടറുകളും സൗജന്യമായി നൽകിവരുന്ന, കുരുവട്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ജി ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഖാലിദ് കിളിമുണ്ട പരിപാടി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി ബാവക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ശശികല പുനപോത്തിൽ., സൊസൈറ്റി ഭാരവാഹികളായ കെ കെ പ്രമോദ് കുമാർ, ടി കെ റിയാസ്, സുനിൽകുമാർ പയമ്പ്ര, സത്യൻ പുതുക്കുടി, ടി സി അബ്ദുറഹിമാൻ, അജേഷ് പൊയിൽ താഴം തുടങ്ങിയവർ പങ്കെടുത്തു