കുന്ദമംഗലം.
അശാസ്ത്രീയമായ ടി പി ആർ മാനദണ്ഡങ്ങൾ ഒഴിവാക്കുക, മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുക,
അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക, വൈദ്യുതി ബിൽ, വിവിധ നികുതികൾ എന്നിവ ഒഴിവാക്കുക,
വായ്പകൾക്ക് പലിശ രഹിത മൊറട്ടോറിയം അനുവധിക്കുക. തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ
ഓഗസ്റ്റ് രണ്ടിന് ( ഇന്ന്) രാവിലെ 10:30 ന് കുന്ദ മംഗലം ഗാന്ധി സ്ക്വയറിന് സമീപം പ്രതി കാത്മ ഭിക്ഷാടനം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി കെ ബാപ്പു ഹാജി അധ്യക്ഷം വഹിച്ചു. കെ സുന്ദരൻ, എൻ വിനോദ് കുമാർ, എം വിശ്വനാഥൻ നായർ, എം ബാബുമോൻ, ടി ജിനിലേഷ്, എൻ വി അഷ്റഫ്, നിമ്മി സജി, സുനിൽ കണ്ണോറ, പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡണ്ട് കെ.കെ ജൗഹർ, ജനറൽ സി ക്രട്ടറി ടി മുഹമ്മദ് മുസ്തഫ, കെ പി അബ്ദുൽ നാസർ, ടി സജീന്ദ്രൻ, എ അബൂബക്കർ ഹാജി എന്നിവർ പ്രതീകാത്മക ഭിക്ഷാടനത്തിൽ പങ്കെടുത്തു.