കോഴിക്കോട്: ജില്ലാ പഞ്ചായത്ത് യോഗത്തിൽ നിന്നും യു ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി .വ്യപാര സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകണമെന്ന പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. കേരളത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാറിനോടാവശ്യപ്പെടുന്ന പ്രമേയത്തിന് യു.ഡി.എഫ് അംഗം എം ധനീഷ് ലാൽ അനുമതി തേടിയത്. പ്രമേയം നിഷേധിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് എം.ധനീഷ് ലാൽ യോഗത്തിൽ ആവശ്യപ്പെട്ടു. *ഇതിന് പ്രസിഡണ്ട് നൽകിയ മറുപടി ഈ പ്രമേയം ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ പെടുന്നതല്ല എന്നായിരുന്നു. എന്നാൽ പ്രസിഡണ്ടിന്റെ മറുപടി തൃപ്തികരമല്ലെന്നും ഇത് അംഗത്തിന്റെ അവകാശ നിഷേധമാണെന്നും അതിനാൽ യോഗം ബഹിഷ്ക്കരിക്കുകയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഐ.പി രാജേഷ് പ്രഖ്യാപിച്ചു. തുടർന്ന് പുറത്തിറങ്ങിയ യു.ഡി എഫ് അംഗങ്ങളായ ഐ.പി രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, ബോസ് ജേക്കബ്, പി.ടി എം ഷറഫുന്നിസ ടീച്ചർ, അംബിക മംഗലത്ത്, റംസീന നരിക്കുനി, സി.വി.എം നജ്മ, എം ധനീഷ് ലാൽ എന്നിവർ പ്രതീകാത്മകമായി പ്രമേയം അവതരിപ്പിച്ചു.