കുന്ദമംഗലം:പടനിലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി , അടുത്ത കാലത്തായി വർധിച്ചു വരുന്ന മദ്യ, മയക്കുമരുന്നു വ്യാപാരവും , ഉപയോഗങ്ങളും , നാട്ടുകാർക്ക് ശല്യമായി വരുന്നു. സ്നേഹതീരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ജാഗ്രത സമിതി രൂപീകരിക്കുകയും , വിവിധ ഭാഗങ്ങളിലായി ഇതിനെതിരെ ബോർഡുകൾ സ്ഥാപിക്കുകയും, സ്കോർഡ് പ്രവർത്തനം നടത്തുകയും , കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ , വാർഡ് മെമ്പർ ബുഷ്റ യു.സി , ബ്ലോക്ക് മെമ്പർ ഷിയോലാൽ എന്നിവർ രക്ഷാധികാരികളായും , റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം.സുബൈർ ചെയർമാൻ , വിജേഷ് പുതുക്കുടി കൺവീനർ , രമേശൻ വി ട്രഷറർ എന്നിവർ ഭാരവാഹികളായും കമ്മറ്റി രൂപികരിച്ചു ,
അടുത്ത ഘട്ടം എന്ന നിലയിൽ വീടുകൾ തോറും ലഘുലേഖ അടിച്ചു വിതരണം നടത്താനും , ഇതിൽ പെട്ടു പോയ യുവാക്കളെ ബോധവൽകരിക്കുന്നതിനും തീരുമാനിച്ചു