കുന്ദമംഗലം: കാരന്തൂർപ്രദേശത്തെ നിരാലംബർക്കും രോഗികൾക്കും ആശ്വാസമേകി MSS കാരന്തൂർ യൂനിറ്റ് കമ്മറ്റി നടത്തുന്ന പ്രവർത്തനം ശ്രദ്ധേയമാകുന്നു.ആറു വർഷത്തോളമായി നിസ്വാർത്ഥ പ്രവർത്തനം നടത്തുന്ന കമ്മറ്റി കേൻ സർ കിഡ്നി രോഗികൾക്ക് മാസം ആയിരം രൂപയും ടോയ് ലറ്റ് ഇല്ലാത്തവർക്ക് ടോയ് ലറ്റ് നിർമ്മാണത്തിനും മറ്റു വിവാഹം, വീട് റിപ്പയർ തുടങ്ങിഅടിയന്തിര ആവശ്യത്തിനും പതിനായിരം രൂപയും കിടപ്പിലായ രോഗികൾക്ക് വാട്ടർ ബെഡ്, എയർ ബെഡ്, വീൽചെയർ ,വാക്കിംഗ് ഉപകരണങ്ങൾ എന്നിവയും നൽകി വരുന്നുണ്ട് വിശേഷ ദിവസങ്ങളിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് ജില്ലാ MSS കമ്മറ്റിയുമായി ചേർന്ന് ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്യുന്നുണ്ട്. കക്ഷി മത രാഷ്ടീയത്തിന ധീനമായി കമ്മറ്റി നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണ് വർഷത്തിൽ നല്ലൊരു തുകയുടെ ചാരിറ്റി – റിലീഫ് പ്രവർത്തനമാണ് നാട്ടിലെ ഉദാരമതികളുടെ സഹായത്തോടെ കമ്മറ്റി നടത്തി വരുന്നത്. മണ്ടാളിൽ അബൂബക്കർ ഹാജി പ്രസിഡണ്ട് മാട്ടുമ്മൽ ഹുസ്സയിൻഹാജി ജന: സിക്രട്ടറി ഇടക്കോത്ത് കുഞ്ഞിക്കാമുഹാജി ട്രഷറർ, നൊച്ചാളിൽ ഉമ്മർ, പരപ്പമ്മൽ ഉമ്മർ വൈസ് പ്രസിഡണ്ട് മാർ ,പി.സി.ഖാദർ ഹാജി, പുല്ലാട്ട് അസീസ് ജോ. സിക്രട്ടറിമാർ അടങ്ങുന്ന ടീമാണ് MSS കാരന്തൂർ യൂനിറ്റി ൻ്റെ പ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നത്