കുന്ദമംഗലം : പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവ്, 20 17-18 ലെ പ്രളയവും അധിവർഷവുമൂലം കൃഷിനാശവും ഉല്പാദകുറവും രണ്ട് വർഷത്തെ കോവിഡ് കാലത്ത് കാർഷിക ഉല്പന്നങ്ങൾ വിപണനം ചെയ്യാൻ സാധിക്കാത്തതും , വില തകർച്ചയുടെ സാഹചര്യവും, വന്യമൃഗ ശല്യം തുടങ്ങിയവ കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി പഠിക്കുവാനും പരിഹരം കണ്ടെത്താനും കർഷക കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ധർണ്ണ സമരം നടത്തി. സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി സി. നിർവ്വാഹകസമിതി അംഗവും കർഷക കോൺഗ്രസ് ജില്ലാ പ്രിസഡണ്ടുമായ മാജൂഷ് മാത്യൂസ് പച്ച തേങ്ങ കൃഷി ഭവൻ മുഖാന്തിരം 60 രൂപ തറവില നിശ്ചയിച്ച് അടിയന്തരമായി സംഭരണം നടത്തണമെന്നും, കർഷകന്റെ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതള്ളമെന്നും, കർഷകന് അടിയന്തര സാമ്പത്തിക സമ ശ്വാസo നൽകണമെന്നും ആവശ്യപ്പെട്ടു. ധർണ്ണയിൽ വി.സെബിൻ അധ്യക്ഷം വഹിച്ചു. ടി.പത്മാക്ഷൻ , എടക്കു നി അബ്ദുറഹിമാൻ, എം.കെ. അനീഷ്, സുബ്രഹ്മണ്യൻ കോണിക്കൽ, പി.കുഞ്ഞാമു എന്നിവർ സംസാരിച്ചു. രാജൻ ഒ യഴാടി, കെ.വിനോദ്, ചന്ദ്രൻ മേപ്പറ്റ , പത്മനാഭൻ കുന്നത്ത്, ടി.മഹേഷ്, സലിം തെക്കയിൽ എന്നിവർ നേതൃത്വം നൽകി.