കുന്ദമംഗലം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തല തിരിഞ്ഞ നയങ്ങൾക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് ആഹ്വാനം ചെയ്ത നിൽപ്പു സമരം കുന്ദമംഗലം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തി ശ്രദ്ധേയമായി. കാരന്തൂർ ശാഖയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മണ്ഡലം യൂത്ത് ലീഗ് വൈ. പ്രസിഡണ്ട് സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.ബഷീർ മാസ്റ്റർ, അൻഫാസ് കാരന്തൂർ തുടങ്ങിയവർ സംസാരിച്ചു.ജലീസ് ,ശുഹൈബ് വി..കെ.,അനീസ് കുറ്റിക്കാട്ടിൽ, അൻവർ കാരന്തൂർ ,അഷ്റഫ് എം.ടി, തുടങ്ങിയവർ പങ്കെടുത്തു. നജീൽ ജഹനാസ് സ്വാഗതവും ആഷിഖ് കാരന്തൂർ നന്ദിയും പറഞ്ഞു

ഇന്ധന വിലവർദ്ധനവ് , ജുമുഅക്ക് അനുമതി നിഷേധം ,ന്യുനപക്ഷ കോച്ചിംഗ് സെൻ്ററുകൾ അടച്ചുപൂട്ടൽ ,വാക്സിൻ വിതരണത്തിലെ അപാകത എന്നീ വിഷയങ്ങളിൽ സർക്കാരിനെതിരെ സംസ്ഥാന യൂത്ത് ലീഗ് ആഹ്വാനം ചെയ്ത നിൽപ്പ് സമരം കുന്ദമംഗലത്ത് ,പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് :പ്രസിഡണ്ട് ഐ.മുഹമ്മദ് കോയ ഉൽഘാടനം ചെയ്തു. കുന്ദമംഗലം ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് അമീൻ എം.കെ.അദ്ധ്യക്ഷത വഹിച്ചു.എം.വി. ബൈജു ,മുഹമ്മദലി എം.പി , യാസീൻ കെ ,സുൾഫിക്കറലി ,ഷിജാസ് ,റഹ്മത്തുള്ള ,ആദിൽ എം.കെ എന്നിവർ സംസാരിച്ചു.


കേരളത്തിലെ മുഴുവൻ മസ്ജിദുകളില്‍ വെള്ളിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ജുമാ നമസ്കാരത്തിനും ബലിപെരുന്നാൾ നമസ്കാരത്തിനും അനുമതി നല്‍കുക, കടകൾ കോവിഡ് പ്രോടോകോള്‍ പാലിച്ചുകൊണ്ട് മുഴുവൻ ദിവസങ്ങളിലും തുറക്കുവാൻ അനുവദിക്കുക, വാക്സിന്‍ സൗകര്യം എല്ലാവരിലും എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിൽപ്പ് സമരം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സനൂഫ് ചാത്തൻകാവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എൻ എം യൂസഫ് ഉദ്ഘാടനം ചെയ്തു. അസ്ക്കര്‍ ,ഫാസില്‍ ഷാന്‍ ചാത്തന്‍കാവ് , ദില്‍നവാസ് ,റിന്‍ഷാദ്,നിയാസ് മേലേടത്ത്,മുഹമ്മദ് അലി ,ആഷിഖ്,അറഫാന്‍,അസ്ലു നേതൃത്വം നല്‍കി.

മുസ്ലിം യൂത്ത് ലീഗ് നിൽപ്പ് സമരം വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി കേന്ദ്ര കേരള സർക്കാരുകൾക്കെതിരെ നടത്തിയ നിൽപ്പു സമരം, പൈങ്ങോട്ടുപുറം ശാഖയിൽ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ് ഉദ്ഘാടനം ചെയ്തു.ശാഖ ജ:സെക്രട്ടറി ഉബൈദ് ജി കെ, കെ പി ശറഫുദ്ധീൻ, ആസിഫലി എൻ എം, ജലീൽ ടി എ, അൻസിൽ, നിഹാൽ ടി കെ പങ്കെടുത്തു.


കേരളത്തിലെ മുഴുവൻ മസ്ജിദുകളിലും വെള്ളിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ജുമാ നമസ്കാരത്തിനും ബലിപെരുന്നാൾ നമസ്കാരത്തിനും അനുമതി നല്‍കുക, കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മുഴുവൻ ദിവസങ്ങളിലും കടകൾ തുറക്കുവാൻ അനുവദിക്കുക, എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിന്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിൽപ്പ് സമരം നടത്തി. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജന: സെക്രട്ടറി പികെ ഫിറോസ് ഉദ്ഘാടനം ചെയ്തു. നാസർ ടി അദ്ധ്യക്ഷം വഹിച്ചു. നാസർ ചാലിയിൽ , ഇസ്മായിൽ എം പി, റഫീഖ് ടി, യൂസുഫ് സി.ടി, അനസ് ടി, മുഫാസ് യു , സഹൽ, ഹാഫിസ്, ഫവാസ് , ജാസിർ , നാജി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി
