കുന്ദമംഗലം.
മുഴുവൻ കടകളും എല്ലാ ദി വസവും തുറക്കാൻ അനുവദിക്കുക, ചെറുകിട കച്ചവടക്കാരെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിിച്ച്കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയും ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മറ്റിയും നിൽപ്പ് സമരം നടത്തി.
വ്യാപാര സമൂഹത്തോട് മുഖ്യമന്ത്രി നടത്തിയ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുക്കം റോഡ് ജംഗ്ഷനിൽ നടത്തിയപ്രതിഷേധ സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി ഉൽഘാടനം ചെയ്തു കെ മൊയ്തീൻ അധ്യക്ഷത വഹിച്ചു എ കെ ഷൌക്കത്തലി , സി പി ശിഹാബ്, സിദീഖ് തെക്കയിൽ, ഷമീൽ കെ കെ, അൻഫാസ് കാരന്തൂർ, സിറാജ് ചൂലാംവയൽ, സംസാരിച്ചു ഒ സലിം സ്വാഗതവും എൻ എം യുസുഫ് നന്ദിയും പറഞ്ഞു
ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർപുതിയ സ്റ്റാൻ്റിൽ നടത്തിയ നിൽപ്പ് സമരം സംസ്ഥാന കമ്മറ്റി അംഗം
ബഷീർ പൂവാട്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ജില്ലാസെക്രട്ടറി കായക്കൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ ബാലഗോപാലൻ, അസ്കർ പൂവാട്ടുപറമ്പ്, ഗണേഷ് കാക്കൂർ, ടി കെ സഫിയ, കെ പി സീനത്ത്, സൈനബ പോലൂർ എന്നിവർ പ്രസംഗിച്ചു.