കുന്ദമംഗലം: പള്ളികളിലെ സാധാരണ നമസ്കാരത്തിന് ആളുകളുടെ എണ്ണം നിജപ്പെടുത്തിയത് പിൻവലിക്കുകയും കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് വെള്ളിയാഴ്ചയും ബലിപെരുന്നാൾ നമസ്കാരത്തിനും കൂടുതൽ ആളെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കോ-ഓഡിനേഷൻ കമ്മറ്റി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെ.പി.കോയ ഉദ്ഘാടനം ചെയ്തു. പി. അബു ഹാജി അധ്യക്ഷത വഹിച്ചു.സുബൈർ മാസ്റ്റർ, കായക്കൽ അശ്റഫ്, എം.കെ.മുഹമ്മദ്, അസ് ലം പി. തുടങ്ങിയവർസംസാരിച്ചു സി.അബ്ദുൽ ഗഫൂർ സ്വാഗതവും ഐ.മുഹമ്മദ് കോയ നന്ദിയും പറയുന്നു. പിന്നീട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മലിനെ സന്ദർശിച്ച് നിവേദനവും നൽകി