മാവൂർ :ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ കുടുംബ സഹായ ഫണ്ട് കൈമാറി
അകാലത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് റസിഡൻറ്സ് അസോസിയേഷൻ്റെ കൈത്താങ്ങ്. മാവൂർ ടൗൺ റസിഡൻറ്സ് അസോസിയേഷനാണ് മക്കളുടെ പഠനാവശ്യാർത്ഥം 1,59,300 രൂപ സ്വരൂപിച്ച് നൽകിയത്. റസിഡൻ്റ്സ് അംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നുമാണ് പണം സ്വരൂപിച്ചത്. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.വി. ഷംസുദ്ദീൻ ഹാജി ചെക്ക് കൈമാറി. കുടുംബത്തിനുവേണ്ടി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഏറ്റുവാങ്ങി. കെ.വി. ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം.എ. ജബ്ബാർ മാസ്റ്റർ, ട്രഷറർ സി.കെ. അഷ്റഫ്, വനിത വിങ് സെക്രട്ടറി കെ. ഫഹ്മിദ എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുറഹീം പൂളക്കോട് സ്വാഗതവും മുഹമ്മദ് റാഫി ചിറ്റടി നന്ദിയും പറഞ്ഞു.