പെരിങ്ങൊളം. പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ട മൂന്നു കുടുംബതിന്നു നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം പാണക്കാട് സയ്യിദ് മുനവവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഘ്യതിഥി ആയിരിന്നു.റീലിഫ് കമ്മിറ്റി പ്രസിഡന്റ് ഇ. കെ. ഹംസഹാജി അധ്യക്ഷം വഹിച്ചു. മാനത്താനത്ത് അബുഹാജിയിൽ നിന്നും ജംനാസ് മൻസിൽ അബ്ദുറഹ്മാൻ കുരിക്കളിൽ ആദ്യ ഫണ്ട് തങ്ങൾ ഏറ്റു വാങ്ങി.കെ. പി
മുഹമ്മദ് സ്വാഗതം പറഞ്ഞു.മഹല്ല് ഖത്തീബ് ത്വൽഹത് ബാഖവി, സി. വി. ഉസ്മാൻ ഹാജി, വാർഡ് മെമ്പർ പി. സുഹറ, പി. എം. പി. മുഹമ്മദ്.സി. വി. സി. മജീദ് ഹാജി, ടി . മൊയ്ദീൻകുട്ടി ഹാജി, എം ശുക്കൂർ.ഇ. പി. ഹബീബ് റഹ്മാൻ.ആർ.വി. ജാഫർ എന്നിവർ സംസാരിച്ചപെരിങ്ങൊളം മഹല്ല് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ വർഷങ്ങളായി വാടകക്ക് താമസിക്കുന്ന പുൽപറമ്പിൽ ആലിക്കുട്ടി(പെരിങ്ങൊളം),അഞ്ചു കണ്ടത്തിൽ അബ്ദുൽ അസീസ്(കുന്ദമംഗലം)വടക്കേടത്ത് പുറായിൽ റഫീഖ്(വെള്ളിപറമ്പ്)എന്നിവർക്ക് സ്വന്തമായി വീട് എന്ന ആഗ്രഹം സഫലമാക്കുന്നതിനുള്ള പ്രവർത്തനം പെരിങ്ങൊളം മഹല്ല് റിലീഫ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നത് മൂന്ന് സെന്റ് വീതം ഓരോ വീട്ടുകാർക്കുമായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പ്രവാസികളും ഒരാൾ മത്സ്യതൊഴിലാളിയുമാണ്.പ്രവാസികളായ രണ്ടു പേരുടെ സ്ഥലത്തിന്റെ ബാക്കി പണം നൽകുന്നതിനും ചെറിയ തോതിലാണെങ്കിലും മൂന്ന് കുടുംബത്തിനും അനിയോജ്യമായ വീട് നിർമ്മിക്കുന്നതിനും. നാട്ടുകാരുടെയും പുറത്തുള്ളവരുടെയും ഓരോരുത്തരുടെയും സഹകരണം അനിവാര്യമാണന്ന് കമ്മറ്റി അംഗങ്ങൾ ചൂണ്ടി കാട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരുടെയും പ്രയാസങ്ങൾ ബോധ്യമുണ്ട്. എങ്കിലും മേൽ സഹോദരൻമാരുടെ ഇന്നത്തെ അവസ്ഥയിൽ നിങ്ങളെ സമീപിക്കാൻ ഞങ്ങൾ നിർബന്ധിതരാണ്.വിവിധ ആവശ്യങ്ങൾക്ക് ഞങ്ങൾ സമീപിച്ചപ്പോഴെല്ലാം ഞങ്ങളോട് സഹകരിച്ചത് പോലെ ഇവരുടെ വീട് നിർമ്മാണത്തിന് വേണ്ടി താങ്കളാൽ കഴിയുന്ന പരമാവധി സഹായം ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു. സഹായങ്ങൾ
{A/C NO: *631402010003141*IFSC CODE : *UBlN0563145*union bank of India Kunnamangalam branch
G pay : *9895196374*(Sakeer Manathanath)