കുന്ദമംഗലം:കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിൽ കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം അഡ്വ. പി ടി എ റഹീം എം എൽ എ
നിർവ്വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പി ടി എ റഹിം എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് കോംപ്ലക്സ് നിർമ്മിക്കുന്നത്. ചടങ്ങിൽ സി മുഹമ്മദ് ഫൈസി, യൂസഫ് ഹൈദർ , ബഷീർ പടാളിയിൽ, പി ടി എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി ,
പ്രിൻസിപ്പൽ എ റഷീദ്,
ഹെഡ്മിസ്ട്രസ്സ് എ ആയിഷ ബീവി , കെ മൊയ്തീൻ കോയ,
അബൂബക്കർ കുന്ദമംഗലം,
എ കെ മുഹമ്മദ് അഷ്റഫ്, പി ശിഹാബുദ്ദീൻ, അബ്ദുൽ ജലീൽ അഹ്സനി,
സഫിയുറഹ്മാൻ എ പി സംബന്ധിച്ചു.