ന്യൂഡെൽഹി ..നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി. എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. അക്രമം കാട്ടിയ എംഎല്‍എമാര്‍ എന്തുസന്ദേശമാണ് സമൂഹത്തിന് നല്‍കിയതെന്ന് കോടതി ചോദിച്ചു. ധനബില്ല് പാസാക്കുന്നത് തടഞ്ഞവര്‍ക്ക് എന്ത് പരിരക്ഷയാണ് നല്‍കേണ്ടത്. ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ബുധനാഴ്ചത്തേക്ക് മാറ്റി.