കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 2, 20 കളിൽ ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് രംഗത്ത് വന്നു. മെയ് ജൂൺ മാസത്തിൽ ഡെൽറ്റ പ്ലസ് വന്ന ആളുകൾ ഇപ്പോൾ നെഗറ്റീവ് ആയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ല എന്നറിയിക്കുമ്പോഴും ഈ രണ്ട് വാർഡുകളിലും പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിനായി തയ്യാറെടുക്കുകയാണന്നും ആനപ്പറ പി.എച്ച്സിയിലെ ഡോക്ടർ ഹസീന അറിയിച്ചു.