കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജിഷ ചോലക്കമണ്ണിൽ ഡെൽറ്റ പ്ലസ് വകഭേദം കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 2, 20 വാർഡുകളിലെ വ്യക്തികൾക്ക് ഉണ്ട് എന്ന കോവിഡ് സെക്ടറൽ മജിസ്ട്രേറ്റിന്റെ ഔദ്യാഗിക അറിയിപ്പിന്റെ അടിസ്ഥാനത്തിൽ, തന്റെ വാർഡിലെ (പത്താം വാർഡ് )ഇൻഫർമേഷൻ ഗ്രൂപ്പിൽ ഡെൽറ്റയുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരറിയിപ്പ് ലഭിച്ചിട്ടുണ്ട് എന്നും പത്താം വാർഡിലെ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന ഉത്തരവാദിത്ത ബോധമുള്ള മെമ്പർ എന്ന നിലക്ക് തന്റെ ശബ്ദത്തിൽ വോയിസ് ഇട്ടു, എന്നാൽ ഇത് ആരോ പുറത്തേക്ക് ഫോർവെർഡ് ചെയ്തു, പിന്നീടങ്ങോട്ട് വോയിസ് കളുടെ കളിയായിരുന്നു, അതിൽ അധികവും ജിഷ ചോലക്കമണ്ണിൽ എന്തോ അപരാധം ചെയ്തു എന്നും ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുന്നു എന്നും പറഞ്ഞു കൊണ്ടായിരുന്നു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളിച്ചു ശകാരിക്കുന്നു, ചില കിങ്മേക്കർ ആവാൻ ശ്രമിക്കുന്ന ആളുകൾ വോയിസ് ഇടുന്നു, ഇന്ന് പകൽ മുഴുവൻ ഒരു വനിത മെമ്പറെ തേജോവധം ചെയ്യാൻ കിട്ടിയ അവസരമായികണ്ട് പലരും ഉപയോഗപ്പെടുത്തുന്നു, ഇത് കോവിഡ് കൈകാര്യം ചെയ്യുന്നതിൽ അമ്പേ പരാജയപെട്ട പഞ്ചായത്തിന്റെ ജാള്യത മറച്ചു വെക്കാനുള്ള ശ്രമമാണ് എന്ന് എല്ലാവർക്കും അറിയാം, മെഡിക്കൽ ഓഫിസറുടെയും JHI യുടെ യും വോയിസ് ജിഷ ചോലക്കമണ്ണിൽ പറഞ്ഞത് ശരിയാണ് എന്ന് അടിവരയിടുന്നതാണ്. ഇത്തരം ഡെൽറ്റ പോലുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളോടും അതിന്റെ യാഥാർഥ്യം കൃത്യമായി ബോധിപ്പിക്കേണ്ട ഭരണസമിതിക്ക് അത്തരം കാര്യങ്ങളിൽ ഒന്നും ഒരു ശ്രദ്ധയും ഇല്ല എന്ന് കരുതി ജനങ്ങളോട് പ്രതിബദ്ധതയുള്ള മെമ്പർമാർ അത് ചെയ്യുന്നതിൽ മാനക്കേട് വിചാരിച്ചിട്ട് കാര്യമില്ല, RRT യെ സിപിഎം ന്റെ പോഷക സംഘടനയാക്കി കൊണ്ട് നടക്കുന്നവർ UDF പഞ്ചായത്ത് ഭരിച്ചപ്പോൾ വലിയ പ്രതിസന്ധി നിലനിന്ന സമയത്ത് ആയിട്ട് പോലും എങ്ങനെയാണ് എല്ലാവരെയും ഒന്നിച്ചു നിർത്തി കമ്മ്യൂണിറ്റി കിച്ചൺ, FLTC കൾ, മറ്റ് പ്രതിരോധപ്രവർത്തനങ്ങൾ എന്നിവ ഏറ്റവും സുതാര്യവും ഫലപ്രദവുമായി ചെയ്തത് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. , എന്നാൽ ഇപ്പോഴത്തെ ഭരണസമിതി സ്വന്തമായി ഒരു കമ്മ്യൂണിറ്റി കിച്ചൺ പോലും തുടങ്ങാൻ സാധിക്കാതെ മറ്റുള്ളവരെ ആശ്രയിക്കുന്ന കാഴ്ച നമ്മൾ കാണുന്നു, മറ്റ് പല പഞ്ചായത്ത് കളും തൊട്ടടുത്ത കൊടുവള്ളി മുനിസിപ്പാലിറ്റി വരെ കൃത്യമായ ഇടപെടൽ വേണ്ട തലങ്ങളിൽ നടത്തി മെഗാ വാക്സിൻ ക്യാമ്പുകൾ നടത്തി അവിടെ പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകുമ്പോൾ ഇവിടെ 100ദിവസത്തിനടുത്ത് ആയ ആളുകൾക്ക് പോലും പൂർണ്ണമായും സെക്കൻഡ് ഡോസ് വാക്സിൻ നല്കാൻ കുന്നമംഗലം പഞ്ചായത്ത് ഭരണസമിതിക്ക് സാധിക്കുന്നില്ല, ഇഷ്ടക്കാർക്ക് അല്ലാതെ കിട്ടുന്നുണ്ട് താനും, ജിഷ ചോലക്കമണ്ണിലിനോട് നിങ്ങൾക്ക് വൈരാഗ്യമുണ്ടാവും അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 2010 ആദ്യം ജയിച്ചു വന്നപ്പോൾ വാർഡിലേക്ക് കടക്കാൻ അനുവദിക്കാതെ തടഞ്ഞവരാണ് നിങ്ങൾ അതിനെയൊക്കെ തരണം ചെയ്തിട്ടാണ് ഇതുവരെ എത്തിയത് ഇനിയും ജനങ്ങൾക്ക് വേണ്ടി മുന്നോട്ട് പോകുകയും ചെയ്യും, ഈ കാണിക്കുന്ന ആവേശത്തിന്റെ 100ൽ ഒരംശം ആത്മാർത്ഥത വാക്സിൻ കൊടുക്കുന്നതിൽ കാണിച്ചിരുന്നു വെങ്കിൽകുന്നമംഗലത്തെ നിരവധി പേർക്ക് വാക്സിൻ ലഭിക്കുമായിരുന്നു.