കോടഞ്ചേരി: ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകൻ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാതാവ്: സുഹറാബി സഹോദരങ്ങൾ: തസ്ലീന, ഫസീല, ജസീല . കൂടെ ഒഴുക്കിൽപ്പെട്ട ആയിശ നിഷ്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. ഇർഷാദിൻ്റെ ഭാര്യയാണ് ആയിശ നിഷ്ല. പുലിക്കയം ഭാഗത്ത് നിന്നാണ് അൻസാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.