കോഴിക്കോട്:ചുമട്ടുതൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് 5000 രൂപ അനുവദിക്കുക ,പത്തായിരം രൂപ പലിശരഹിത വായ്പ്പാ അനുവദിക്കുക, എല്ലാ തൊഴിലാളികൾക്കും ഇഎസ്ഐ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി പിടിച്ച് ഐഎൻടിയുസി ചുമട്ടുതൊഴിലാളി യൂണിയൻക്ഷേമനിധി ഓഫീസിന് മുമ്പിൽ ധർണ നടത്തി. കെ.പി.സി.സി.ജനറൽ സിക്രട്ടറി അഡ്വക്കേറ്റ് പിഎം നിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. മൂസ പന്തിരങ്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് രാജീവ് മുഖ്യപ്രഭാഷണം നടത്തി. എം പി സക്കീർ സ്വാഗതം പറഞ്ഞു പി ടി ബഷീർ നന്ദി പറഞ്ഞു