ഡോക്ടർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എൻ .എസ് .എസ് വളണ്ടിയർമാർ .
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. ഈ മഹാമാരിയുടെ കാലത്ത് നമ്മളെ താങ്ങിനിർത്തിയവരാണ് അവർ. ഏകദേശം ആയിരത്തി അഞ്ഞൂറോളം ഡോക്ടർമാരാണ് ഈ കോറോണ കാരണം മരണപ്പെട്ടത്. പക്ഷെ അതിനെയൊക്കെ വിസ്മരിച്ച് ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ പ്രത്യകിച്ച് ഈ കോവിഡ് കാലത്ത് കൂടി കൂടി വരുന്നു. അതിനെതിരെയുള്ള ക്യാപയിനുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഈ ഡോക്ടർ ദിനത്തിൽ അവരോട് ഐക്യദാർഢ്യം പ്രഖാപിച്ച് അവരുടെ കൈകൾക്ക് ശക്തിപകരാൻ പെരിങ്ങളം ഗവ: ഹയർസെക്കൻഡറി സ്ക്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ ഒത്തുചേർന്നു. നമ്മുടെ ജീവൻ ആരോഗ്യ പ്രവർത്തകരുടെ കൈകളിലാണ്. അവർക്ക് എതിരെയുള്ള അക്രമം അപലപിക്കേണ്ടതാണ്, പ്രതിരോധിക്കണ്ടതാണ്..