കോഴിക്കോട്: മെഡിക്കൽ കോളേജ് ഭാഗത്ത് സേവനം അനുഷ്ഠിക്കുന്ന കോർപ്പറേഷനിലെ ശുചികരണ തൊഴിലാളികൾക്ക് ഈ മഹാമാരികാലത്ത് അവര് ചെയ്യുന്ന വലിയ സേവനത്തെ മാനിച്ച് പെരിങ്ങളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് സ്നേഹസമ്മാനം നൽകി. രണ്ട് N95 മാസ്ക്ക്, നാല് ത്രി ലെയർ മാസ്ക്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, ഗ്ലൗസ്, ടിഷ്യു പേപ്പർ എന്നിവ അടങ്ങിയ ഇരുപത്തി അഞ്ച് കോവിഡ് കിറ്റാണ് മെഡിക്കൽ കോളേജ് ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറിയത്. നിശ്ബ്ദമായി ഒരു നഗരത്തിൻ്റെ മുഖം വ്യത്തിയാക്കുന്ന, പൊതുവെ അവഗണിക്കപ്പെടുന്ന ഒരു തൊഴിലാളി സമൂഹത്താടുള്ള സ്നേഹവും നന്ദിയുമായാണ് കുട്ടികളെ ഈ പരിപാടിക്ക് പ്രേരിപ്പിച്ചത്. എൻ എസ് എസ് കോഴിക്കോട് ജില്ലാ കോർഡിനേറ്റർ എസ്. ശ്രീചിത്ത് , ക്ലസ്റ്റർ കോർഡിനേറ്റർ കെ സുധാകരൻ പ്രിൻസിപ്പൾ ഇൻ ചാർജ് ഹസീല ടീച്ചർ, പി റ്റി എ പ്രസിഡൻ്റ് ആർ . വി ജാഫർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സമന്യ രവീന്ദ്രൻ , ഓഫീസ് അസിസ്റ്റൻഡ് സജിത്ത്,പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ , എൻ.എസ് എസ് വളണ്ടിയർമാരായ സച്ചിൻ, മുഹമ്മദ് സിയാദ്, അശ്വതി, അനാമിക, കിരൺ എന്നിവർ പങ്കെടുത്തു..