കോഴിക്കോട് : നാടോടി കലാരംഗത്ത് പഠനം നടത്തുന്ന പഠിതാക്കളുടെ സംഘടന ഫോക് ആർട്സ് സ്റ്റുഡൻസ് കൗൺസിൽ രൂപീകരിച്ചു. വാസു മങ്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കലാഭവൻ മണി അവാർഡ് ജേതാവും , നാട്ടുകൂട്ടം ഡയരക്ടറുമായ ബാലൻ എരവന്നൂർ ഉദ്ഘാടനം ചെയ്തു. ഗോത്രകലാഗ്രാമം ഡയരക്ടർ ചേളന്നൂർ പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. നാട്ടുകലാകാരക്കൂട്ടം കോഴിക്കോട് താലൂക്ക് കൺവീനർ ബി.ജെ. ബിജേഷ് മാസ്റ്റർ , ഗിരീശൻ കുന്ദമംഗലം , ഉണ്ണികൃഷ്ണൻ ചൂലൂർ , ബാബു മടവൂർ , ദിലീപ് മടവൂർ , ബബീഷ് പാറോൽക്കണ്ടി , സി.കെ. എലിസബത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഗിരീശൻ കുന്ദമംഗലം ( ചെർമാൻ) മനോജ് കളത്തിങ്ങൾ ( വൈസ് ചെയർമാൻ) വാസു മങ്കര ( സിക്രട്ടറി) ഗോപി കല്ലറ ( ജോ: സെക്രട്ടറി) സി.കെ. എലിസബത്ത് ( ഖജാൻജി) എന്നിവർ ഭാരവാഹികളായി ഒൻപതംഗ കമ്മറ്റിക്ക് രൂപീകരിച്ചു. യോഗത്തിൽ സി.കെ. എലിസബത്ത് സ്വാഗതവും , ഗിരീശൻ കുന്ദമംഗലം നന്ദിയും പറഞ്ഞു. അംഗങ്ങളുടെ നാടൻ പാട്ടുകളും അരങ്ങേറി.