കുന്ദമംഗലം:കാനനക്കൊള്ളയിലെ കാനത്തിൻ്റെ മൗനം ദുരൂഹമാണന്നും വനംകൊള്ളയിൽ സി.പി.ഐ.സി ക്രട്ടറി കാനം രാജേന്ദ്രൻ്റെ പങ്ക് പുറത്ത് വരുമെന്നുംകുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ ഖാലിദ് കിളിമുണ്ട പറഞ്ഞു.സംസ്ഥാന യു.ഡി.എഫ് കമ്മറ്റി ആഹ്വാനം ചെയ്ത വനംകൊള്ളക്കെതിരെ യുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പഞ്ചായത്ത് യു.ഡി എഫ് നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി.വി. സംജിത്ത് അദ്ധ്യക്ഷം വഹിച്ചു.സി.അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ടു് ബാബു നെല്ലൂ ളി, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, വിനോദ് പടനിലം, അരിയിൽ മൊയ്തീൻ ഹാജി, എം.പി.കേളുക്കുട്ടി, കായക്കൽ അശ്റഫ് ,ഒ- ഉസ്സയിൻ, പി.ഷൗക്കത്തലി, ഒ.സലീം, ഹിതേഷ് കുമാർ, എ.കെ.ഷൗക്കത്തലി, , കെ.മൊയ്തീൻ, ഇടക്കുനി അബ്ദുറഹിമാൻ എൻ.എം.യൂസഫ്.. ഐ.മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു.