കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷ മുന്നണി എടുത്ത തീരുമാനം അബദ്ധവും അപ്രായോഗ്യമുമെന്ന് നാടൊന്നടങ്കം പറയുന്നു.ഓട്ടോ ടാക്സി ജീവനക്കാർക്കും കുന്ദമംഗലത്ത് നിയമം ബാധകമാണ്. സംഘടിത തൊഴിലാളികളുടെ സംഘടനകളായ വ്യാപാരി വ്യവസായി ഏകോപന സമിതിയും, വ്യാപാരി സമിതിയും സംഭവത്തിൽ അലംഭാവം കാട്ടിയതായും പരാതിയുണ്ട്. ഈ അസാധാരണ നടപടി സമീപ പഞ്ചായത്തുകളിലോ, മുൻസിപാലിറ്റിയിലോ, കോർപ്പറേഷനുകളിലോ കൈ കൊണ്ടിട്ടുമില്ല മറിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം എന്നതാണ്ടങ്കിൽ എല്ലാവരും സ്വാഗതം ചെയ്യുകയും ചെയ്യും കോവിഡ് മഹാമാരി മൂലം ലക്ഷങ്ങൾ മുടക്കിയും ലോൺ എടുത്തും വളരെ പ്രയാസമനുഭവിക്കുന്ന വ്യാപാരികളെ എന്തിന് ഇങ്ങനേ ദ്രോഹിക്കുന്ന നടപടിയുമായി ഗ്രാമപഞ്ചായത്ത് മുമ്പോട്ട് പോകുന്നു എന്നാണ് പലരും ചോദിക്കുന്നത്.നിയമം കർശനമായി നടപ്പിലാകാനൊരുങ്ങി ഗ്രാമപഞ്ചായത്തും ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികളും ഒരുങ്ങി കഴിഞ്ഞു.ഇതിനിടയിൽ ജില്ലാ കലക്ടർക്ക് പരാതി നൽകുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്