കുന്ദമംഗലം: പെട്രോളിൻ്റെയും ഡീസലിൻ്റെയും തുടർച്ചയായുള്ള വിലവർദ്ധനവിലും ലക്ഷദ്വീപിനോടുള്ള അവഗണനയിലും പ്രതിഷേധിച്ചു കൊണ്ട് ജനതാദൾ (എസ്) കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി കുന്ദമംഗലം സബ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.യുവജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി ഡോ.സി.കെ ഷമീം ഉദ്ഘാടനം ചെയ്തു. ജാബിർ പടനിലം,ഭാസ്കരൻ കൊടിലാട്ട് എന്നിവർ സംസാരിച്ചു.