കുന്ദമംഗലം: പ്രദേശത്തെ സുന്നി മസ്ജിദിൽ ഇന്ന് മഗ് രിബ് നമസ്കാര സമയത്ത് മെഡിക്കൽ കോളേജ് മേഖല പോലീസ് അസി:കമ്മീഷണർ മുരളീധരൻ്റെനേതൃത്വത്തിൽ പള്ളിയുടെ പൂട്ടിയിട്ട ഗെയിറ്റ് പൂട്ട് പൊളിച്ച് തുറന്ന് പള്ളിയിൽ എത്തി പരിശോധന നടത്തിയതായി പരാതി. പള്ളിയിൽ ഈ സമയം ഇമാമും മുഅദിനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവരം അറിഞ്ഞ് പള്ളികമ്മറ്റി ഭാരവാഹികളും മറ്റും എത്തി പോലീസുമായി ചർച്ച നടത്തി. കോവിഡ് കാലത്ത് നമസ്കാരം ഉണ്ട് എന്ന ഫോൺ കോളിൻ്റെ അടിസ്ഥാനത്തിൽ വന്നതാണന്നും ചർച്ച കൊടുവിൽ ഇന്ന് രാവിലെ കുന്ദമംഗലം സ്റ്റേഷനിൽ ഹാജരാകണമെന്നും അറിയിച്ചു.സുന്നി പള്ളിയിൽ കോഴിക്കോട് അസി:കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധനക്ക് എത്തിയപ്പോൾഎ.പി.വിഭാഗം പ്രതിനിധിസൈനുദ്ദീൻ നിസാമിയും ഉണ്ടായിരുന്നതായി പറയുന്നു . കുന്ദമംഗലം സുന്നി മസ്ജിദ് നിലവിൽ വഖഫ് ബോർഡ് ഉത്തരവ് പ്രകാരം ഇരു വിഭാഗം സുന്നികൾ യോജിച്ച് ഭരണം നടത്തി വരികയാണ്. ഇതിനെ തുരങ്കം വെക്കുന്ന രീതിയിൽ കുറച്ച് ദിവസമായി ഈ വിഭാഗം സംഘർഷത്തിന് ശ്രമം ആരംഭിച്ചിരുന്നു. വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ എ.പി.വിഭാഗത്തിന് പള്ളി വിട്ടു നൽകിയ കത്ത് പോലീസിന് ലഭിച്ചതായി അറിയുന്നു