കുന്ദമംഗലം:വാക്സിന്റെ അപര്യാപ്തത മൂലം നാട്ടിൽ ലീവിൽ കഴിയുന്ന പ്രവാസികൾക്ക് പ്രത്യേക സെല്ല് രൂപികരിച്ചു കൊണ്ട് വേഗത്തിൽ ആക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറിപി.കെ ഫിറോസ് ആവശ്യപ്പെട്ടു.കുന്ദമംഗലം ഗ്ലോബൽ കെ.എം.സി.സി യുടെ പ്രവാസി വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബൽ കെ.എം.സി.സി കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സുൽഫി കുന്നമംഗലം അധ്യക്ഷത വഹിച്ചു.ഖാലിദ് കിളിമുണ്ട, അരിയിൽ മൊയ്തീൻ ഹാജി,സി അബ്ദുൽ ഗഫൂർ,ഷമീർ മുറിയനാൽ,ഒ.ഉസ്സയിൻ,അരിയിൽ അലവി,ഫാത്തിമ ജസ്ലിൻ,കെ.കെ.സി നൗഷാദ്,എൻ.എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, കെ കെ ഷമീൽ,ഹാരിസ് പിലശേരി,ബാവൂട്ടി കെ കെ,സി.പി ശിഹാബ് ഫാരിസ് പിലശേരി,എൻ കെ അജാസ്,സവാദ് പി, ഷമീം.കെ,അർഷാദ് പി,എൻ.കെ സഫീർ തുടങ്ങിയവർ പങ്കെടുത്തു.