കുന്ദമംഗലം:കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അശാസത്രീയമായ നടപടികളാണ് കേന്ദ്ര – കേരള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജനറൽ സിക്രട്ടറി ടി.മൊയ്തീൻകോയ പറഞ്ഞു കുന്ദമംഗലം ആനപ്പാറ ആശുപത്രിക്ക് മുമ്പിൽ പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന വാക്സിൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം കോവിഡ് രണ്ടാം തരംഗം വ്യപിക്കുമ്പോള്‍ എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ എത്തിക്കാനുള്ള നടപടികള്‍ ഇരു സര്‍ക്കാരുകളും ആരംഭിക്കേണ്ടതുണ്ട്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളും, കൂടുതല്‍ ഡോസ് വാക്സിനുകളും അനുവദിക്കേണ്ടതുണ്ട്. പ്രവാസികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത മാറ്റുകയും പ്രവാസികള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
കോവിഡ് പ്രതിരോധത്തിനായി ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേന്ദ്ര – കേരള സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കുന്ദമംഗലം പി.എച്ച്.സിക്ക് മുമ്പിൽ നടന്ന പ്രതിഷേധ സമരത്തിൽസിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
കെ കെ ഷമീൽ എം വി ബൈജു ..
സനൂഫ്റഹ്മാൻ , ഫാരിസ്പിലാശ്ശേരി , അജാസ്പിലാശ്ശേരി , അമീൻഎം കെ , മുഹമ്മദ് അലി എം പി , ഹാരിസ് നേത്രത്വം നൽകി