കുന്ദമംഗലം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ സർക്കാർ ഇറക്കിയ ഉത്തരവ് ലംഘിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ഔദിക ജീപ്പ് ഉപയോഗിക്കുന്ന നടപടി വിവാദമായി. സർക്കാർ ഉദ്യോഗസ്ഥർ താമസ സ്ഥലത്ത് നിന്നും ഓഫീസിലേക്കും തിരിച്ച് താമസസ്ഥലത്തേക്കും സർക്കാർ വാഹനം ഉപയോഗിക്കാൻ പാടുള്ളതല്ലെന്നും ഔദിക കാര്യത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ്. ചട്ടം എന്നാൽ ഗ്രാമപഞ്ചായത്ത് സിക്രട്ടറി മാസങ്ങളായി വരുന്നതും പോകുന്നതും ഗ്രാമ പഞ്ചായത്തിൻ്റെ ജീപ്പിലാണ്. യാത്ര തുടങ്ങുന്നതിൻ്റെ മുമ്പ് തന്നെ ലോംഗ് ബുക്കിൽ യാത്ര സംബന്ധിച്ച വിവരങ്ങൾ ഉൾപെടുത്തണമെന്നും യാത്ര ചെയ്ത ഭൂരവും കാണിക്കണം. നിയമമെങ്കിൽ പല സമയങ്ങളിലും സിക്രട്ടറി ഓഫീസ് അടച്ച് പോയതിന് ശേഷവും ജീപ്പ് ഒരു വ്യക്തിയെ വെച്ച് പല ഭാഗത്തും ഓടിച്ചത് കണ്ടതായും പറയപെടുന്നു.