കുന്ദമംഗലം:വിദ്യാർത്ഥികൾക്ക് ആശ്വാസമായി
മർകസ് ബോയ്സിൽ പുസ്തകവണ്ടി തുടങ്ങി.
ലോക് ഡൗൺ കാലത്തും വിദ്യാർഥികളെ ചേർത്തു പിടിച്ച് കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ അധ്യാപകർ. സ്കൂളിന്റെ നേതൃത്വത്തിൽ ഒരുക്കിയ പുസ്തക വണ്ടിയിലൂടെ പഠന ഉപകരണങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തിച്ചു നൽകി. രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പാഠപുസ്തകം, പഠനമികവ് രേഖ, ഭക്ഷ്യ കിറ്റ് എന്നിവയാണ് എത്തിച്ചു നൽകിയത്.
മുൻകൂട്ടി നിശ്ചയിച്ച സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പുസ്തകങ്ങൾ ഏറ്റു വാങ്ങി. ചെലവൂർ, മൂഴിക്കൽ, പറമ്പിൽ ബസാർ, കുറ്റിക്കാട്ടൂർ, കല്ലേരി, ചെറൂപ്പ, പെരുമണ്ണ, പുത്തൂർ മഠം പിലാശ്ശേരി, വെണ്ണക്കോട്, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം നടന്നു. ദൂരസ്ഥലങ്ങളിലുള്ള വിദ്യാർഥികൾക്ക് തപാൽ വഴിയും എത്തിക്കുന്നുണ്ട്.
പുസ്തക വണ്ടി പി ടി എ പ്രസിഡന്റ് ഖാദർ ഹാജി സ്കൂൾ അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ് മാസ്റ്റർ അബ്ദുന്നാസർ പി അധ്യക്ഷത വഹിച്ചു. ഹബീബ് എം.എം, നൗഷാദ് വി, ഷഫീഖ് കെ, അബ്ദുൽ ബാരി, അബ്ദുൽ കരീം പി, അബ്ദുൽ ജലീൽ കെ, ഹഫീൽ, ജുനൈദ് കെ പങ്കെടുത്തു.