കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ കോവിഡ്പ്രതിരോധ പ്രവർത്തനങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് മുസ്ലീംലീഗ് കമ്മറ്റിആവശ്യപെട്ടു.ജില്ലാ പഞ്ചായത്ത് നൽകിയ ഓക്സിമീറ്റർ യു ഡി എഫ് മെമ്പർമാർക്ക് നൽകാതെ മറ്റ് കേന്ദ്രങ്ങളിലേക്ക് നൽകുകയും, കുന്നമംഗലം കോ ഓപ്പറേറ്റിവ് ബാങ്ക് നൽകിയ ഓക്സിമീറ്ററും,മറ്റു ഉപകരണങ്ങളും വാർഡ് മെമ്പർമാർ മുഖാന്തരം നൽകാതെ സ്വന്തക്കാർക്കും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകൾക്കും അവരുടെ കോവിഡ് വാഹനങ്ങളിലേക്കും നൽകി വിവേചനം കാട്ടുന്നതായും യോഗം ചൂണ്ടി കാട്ടി പഞ്ചായത്തിലെ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സ്വാമേതയാ സാമ്പത്തികമായും,ഭക്ഷ്യവിഭവങ്ങളായും കോവിഡ് പ്രതിരോധ വസ്തുക്കളായും പഞ്ചായത്തിനെ ഏല്പിക്കുകയും കൂടാതെ പഞ്ചായത്ത് ഭരണാധികാരികൾ പിരിവ് നടത്തുകയും ചെയ്തിട്ടുണ്ട്.ഇതെല്ലാം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടക്കുന്നില്ല. കമ്മ്യൂണിറ്റി കിച്ചൺ കുന്ദമംഗലത്ത് കഴിഞ്ഞഭരണ സമിതി പരാതിക്ക് ഇടമില്ലാത്ത രീതിയിൽ നടത്തിയിരുന്നെങ്കിൽ .. ഇപ്പോഴത്തെ ഭരണ സമിതി കമ്യൂണിറ്റി കിച്ചൺ ആരംഭിക്കാതേ കിച്ചണിലേക് സാധനങ്ങൾ സമാഹരിക്കുകയും അത് തുടങ്ങാതെ ഭക്ഷ്യ സാധനങ്ങൾ പഞ്ചായത്തിൽ കെട്ടി കിടന്ന് നശിക്കുകയുമാണ്.പേരിന് മാത്രം കുറച്ച് പൊതിച്ചോറ് സമീപ പഞ്ചായത്തായ ചാത്തമംഗലത്ത് നിന്ന് കൊണ്ട് വരികയാണ് ചെയ്യുന്നത് .കോവിഡ് മായി ബന്ധപ്പെട്ട് ജനങ്ങൾ പ്രയാസപ്പെടുബോൾ പ്രസിഡണ്ടിനെ നോക്കു കുത്തിയാക്കി ഒരാൾ നടത്തുന്ന ഏകാധിപത്യഭരണം വെച്ച് പൊറുപ്പിക്കില്ലന്നും, കമ്മ്യുണിറ്റി കിച്ചണും, മരുന്ന് വാങ്ങുവാനും മറ്റുമായി പിരിച്ചെടുത്ത പണത്തിന്റെയും സാധനങ്ങളുടെയും കണക്ക് പുറത്ത് വിടണമെന്നും പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു സി.അബ്ദുൽ ഗഫൂർ, കെ.മൊയ്തീൻ, ഒ.സലീം, ഹബീബ് കാരന്തൂർ ,വി .പി .സലീം, ഐ.മുഹമ്മദ് കോയ, എൻ.എം.യുസുഫ് , കെ.പി അബ്ബാസ്, ശിഹാബ് റഹ്മാൻ പ്രസംഗിച്ചു