കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ 171 ഭിന്നശേഷിക്കാർക്ക് കോ വിഡ് വാക്സിൻ നൽകിയപ്പോൾ3 വാർഡുകളിൽ ചിലരെ വിവരം അറിയിച്ചില്ലെന്നും പരാതി admin, May 29, 2021May 29, 2021 കുന്ദമംഗലം: കേരളത്തിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഭിന്നശേഷിയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകി. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ 171 പേർക്ക് നൽകി.എന്നാൽ ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിൽ ചിലരെ വിവരം അറിയിച്ചില്ലെന്നും പരാതി ഉണ്ട്. ഇന്നലെ രാത്രിയോടെ ഐ.സി.ഡി.എസ് സൂപ്ര വൈസർമാരുടെ നിർദേശം ഗ്രാമ പഞ്ചായത്തിലെ അംഗനവാടി ടീച്ചർമാർക്ക് ലഭിക്കുകയും അവർ ഭിന്നശേഷിയുള്ള 18 വയസ്സ് മുതൽ 44 വയസ്സുള്ളവരെ അറിയിക്കുകയുമായിരുന്നു ഇതു മൂലം ഗ്രാമ പഞ്ചായത്തംഗങ്ങളിൽ പകുതിയിലധികം പേരും അറിഞ്ഞതുമില്ല ഗ്രാമപഞ്ചായത്ത് സിക്രട്ടറിയോട് വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇത് ഒരു ഗൗരവ വിഷയമല്ലെന്നും ഇനിയും വിട്ടു പോയവർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്ന മറുവടിയാണ് ലഭിച്ചത്.എന്നാൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ വിട്ടുപോയവർക്ക് അടുത്ത ദിവസം തന്നെ വാക്സിൻ നൽകാൻ ഉള്ള സൗകര്യമൊരുക്കാമെന്നും അറിയീച്ചു. നാട്ടു വാർത്ത