മാവൂർ: ഗ്രാമ പഞ്ചായത്തിലെ 18 മുതൽ 44 വരെ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് കൊവിഡ് വാക്സിൻ നൽകി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ജയശ്രീ ദിവ്യപ്രകാശ്, ബ്ലോക്ക് മെമ്പർ മൈമൂന കടുക്കാഞ്ചേരി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം. അപ്പുകുഞ്ഞൻ, ടി. രഞ്ജിത്ത്, പഞ്ചായത്തംഗം എ.പി. മോഹൻദാസ്,
എന്നിവർ പങ്കെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ്, ജെ.എച്ച്.ഐമാരായ സി. ആരിഫ്, പി.വി. സുരേഷ് കുമാർ, ജെ.പി.എച്ച്.എൻ യമുന, മെർലിൻ, എൽ.എച്ച്.ഐ സരസ്വതി എന്നിവർ നേതൃത്വം നൽകി.