കുന്ദമംഗലം:വനിതാ ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിറിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി രോഗികൾക്കാവശ്യമായ ഉപകരണങ്ങളും മരുന്നും ധനസഹായവും നൽകി മാതൃകയായി ഓക്സിജൻ സിലിണ്ടർ, പൾസ് ഓക്സിമീറ്റർ,പി. പി. ഇ കിറ്റ്, ഭാവനനിർമാണത്തിനുവേണ്ടിയുള്ള ധനസഹായം, കിടപ്പുരോഗികൾക്കുള്ള ധനസഹായം, കോവിഡ് സാഹചര്യത്തിൽ പ്രയാസം അനിഭവിക്കുന്നവർക്കുള്ള ഭക്ഷണകിറ്റുകൾ, മരുന്നുകൾ എന്നിവ അടങ്ങുന്നതാണ് വനിത ലീഗ് കോവിഡ് കെയർ പദ്ധതി .പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് പി കൗലത്ത് അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി ഉത്ഘാടനം ചെയ്തു.സി ഗഫൂർ, കെ മൊയ്തീൻ, ശിഹാബ് പാലക്കൽ, ഐ മുഹമ്മദ് കോയ, നൗഷാദ് കെ.കെ.സി, സഫിറ എന്നിവർ പങ്കെടുത്തു. വനിതാ ലീഗ് ജനറൽ സെക്രട്ടറി യു സി ബുഷ്റ സ്വാഗതവും ട്രെഷറർ ഷഹർബാൻ നന്ദിയും പറഞ്ഞു