കുന്ദമംഗലം: കോവിഡ് കാലത്ത് സേവന വിഥീയിൽ മുഴുവൻ സമയവും സജീവമായി നാടിനൊപ്പം നിന്ന് മാതൃകയാവുകയാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ സമീറ അരീപ്പുറത്ത്. ഒരു മടിയും വേണ്ട കൂടെയുണ്ട് മെമ്പർ ഇന്നലെഒരു കുടുംബത്തിൽ കോവിഡ് സ്ഥിതീകരിച്ചതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുമ്പോൾ വീട്ടിലുള്ള ചെറിയ കുട്ടിക്ക് കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പിടിപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുമ്പോൾ ഒരു കുടുംബാംഗത്തെപ്പോലെ ഹോസ്പിറ്റലിൽ പോകാനുള്ള വാഹനവും ഏർപ്പാടാക്കി ഓടിയെത്തി തൻ്റെ മക്കളേക്കാളേറെ വാത്സല്യവും കൊടുത്ത് ഉടൻ കാരന്തൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ച് കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തുകയും ചികിത്സയുടെ ഭാഗമായി കുട്ടിക്ക് ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് സ്ഥിതീകരിച്ചതായി ഡോക്ടർമാർ അറിയിച്ചപ്പോൾ ഒട്ടും പകച്ച് നിൽക്കാതെ കുട്ടിയെ ആശ്വസിപ്പിക്കുകയും തൻ്റെ ഉത്തരവാദിത്വബോധവും സമൂഹത്തോടുള്ള പ്രതിബദ്ധതയും നിറവേറ്റി പി പി ഇ കിറ്റ്പോലും ധരിക്കാതെ കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുകയും വീട്ടുകാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തു. വാർഡിലെ ജനങ്ങളുടെ ഏത് പ്രയാസത്തിലും ഒപ്പം നിന്ന് എല്ലാവരെയും ചേർത്ത് പിടിച്ച് കർമ്മനിരതയായി കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണയോടെ പ്രവർത്തിക്കുന്ന സമീറ അരീപ്പുറത്തിനെ പ്രശംസിക്കുകയാണ് നാട്ടുകാർ.