കോഴിക്കോട്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ നീതി മെഡിക്കൽ സ്റ്റോറുകളിൽ നിത്യവും രോഗികളുമായി സമ്പർക്കപ്പെട്ട് തൊഴിലെടുക്കേണ്ടി വരുന്ന ജീവനക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മുൻഗണന നൽകണമെന്ന് നീതി മെഡിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ലോക്ഡൗൺ സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഒരു റിസ്ക്ക് അലവൻസ് അനുവദിക്കണമെന്നും നിലവിലെ ജോലി സമയത്തിൽ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് പി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ടി.അനിൽകുമാർ സ്വാഗതവും ജിൻസ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.