തിരുവനന്തപുരം:136 എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായി. കൊവിഡ് നിരീക്ഷണത്തിലായതിനാൽ കെ.ബാബു, എം.വിൻസന്റ് എന്നിവർക്കും, ആരോഗ്യ പ്രശ്നങ്ങളാൽ വി. അബ്ദുറഹ്മാനും സത്യപ്രതിജ്ഞക്ക് എത്താനായില്ല. പ്രോടേം സ്പീക്കർ പി.ടി.എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.ബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥി. പി.സി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. 28ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിന് ബജറ്റവതരണം. ജൂൺ 14 വരെയാണ് സഭാ സമ്മേളനം.