കുന്ദമംഗലം:മൃതദേഹം മാറി നൽകിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മരണപ്പെട്ട കുന്നമംഗലം സ്വദേശിയായ പാണരുകണ്ടിയിൽ സുന്ദരന്റെ ബന്ധുക്കൾക്കാണ് കക്കോടി മോരിക്കര സ്വദേശി കൗസല്യയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നും നൽകിയത്.സുന്ദരന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് മാറിയ വിവരം അറിയുന്നത്. മൃതദേഹങ്ങൾ പോലും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ കഴിയാത്ത മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കും ആരോഗ്യ വകുപ്പിനുമെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.കുറ്റക്കാരെ കണ്ടത്തി നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും യൂത്ത് ലീഗ് അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് ഒ എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.കെ ജാഫർ സാദിഖ്, സി കെ കുഞ്ഞിമരക്കാർ, ഐ സൽമാൻ, എം പി സലീം, സി നൗഷാദ്, കെ പി സൈഫുദ്ധീൻ, യു എ ഗഫൂർ, ടി പി എം സാദിഖ്, സിറാജ് ഈസ്റ്റ് മലയമ്മ, അഡ്വ ടി പി ജുനൈദ്, ഹല്ലാദ് പാലാഴി സംസാരിച്ചു.