കുന്ദമംഗലം: ഇക്കയിഞ്ഞ ദിവസം കോ വിഡ് ബാധിച്ച് മരണമടഞ്ഞ പ്രദേശത്തെ പാണരുകണ്ടിയിൽ സുന്ദരൻ്റെ മൃദേ ദഹത്തിന് പകരം കക്കോടി സ്വദേശി കൗസല്യ(76) ൻ്റെ മൃദേദഹം മാറി നൽകുകയും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ കളരി കണ്ടി ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്ത ശേഷം വീട്ടിലെത്തിയ മക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച ഫോൺ സന്ദേശത്തിൽ നമ്മളടക്കം ചെയ്ത ഭൗതിക ശരീരം അഛൻ്റെതല്ലന്ന് അറിഞ്ഞ് പ്രയാസത്തിലും അതിലെറെ വിഷമത്തിലുമായമക്കളും ബന്ധുക്കളും തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തി അഛൻ്റെ മൃദശരീരമാണന്ന് ഉറപ്പു വരുത്തി മൃദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു. മോർച്ചറി ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റിന് സർക്കാരിൻ്റെ ആംബുലൻസും ചിലവിലേക്കായി ഒൻപതിനായിരം രൂപ ,ആറ് പി.പി.കിറ്റ് എന്നിവ അധികൃതർ നൽകിയാണ് യാത്രയച്ചത്.ബന്ധുക്കളോടപ്പം ഗ്രാമ പഞ്ചായത്ത് മെമ്പർ ശിവാനന്ദൻ, ആർ. ആർ ടി മാരായ എൻ.എം യൂസുഫ്, ബിജു പൂതം കണ്ടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.