മാവൂർ: ഗ്രാമ പഞ്ചായത്ത് കോവിഡ് കൺട്രോൾ റൂമിലേക്ക് മാവൂർ പ്രസ് ഫോറം പൾസ് ഓക്സിമീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, സർജിക്കൽ മാസ്കുകൾ, ഗ്ലൗസുകൾ എന്നിവ നൽകി. ബ്ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളിയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ഉമ്മർ മാസ്റ്ററും ചേർന്ന് ഏറ്റുവാങ്ങി. പ്രസ് ഫോറം സെക്രട്ടറി ടി.എം. അബൂബക്കർ (മാധ്യമം) കൈമാറി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ, അംഗങ്ങളായ ടി.പി. മാധവൻ, രജിത സത്യൻ, മൈമൂന കടുക്കാഞ്ചേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.എം. അപ്പു കുഞ്ഞൻ, പ്രസ് ഫോറം ഭാരവാഹികളായ പി. ശ്രീനിവാസൻ (ദേശാഭിമാനി ) നിധീഷ് നങ്ങാലത്ത് (വീക്ഷണം) പി.ടി. മുഹമ്മദ് (സിറാജ് ), ഇ.ടി. നിബിൻരാജ് (ഇ.ടി വി ഭാരതി) സി. സുരേഷ് ബാബു (മനോരമ ) വി.എൻ. അബ്ദുൽ ജബ്ബാർ (ചന്ദ്രിക) നിധീഷ് നങ്ങാലത്ത് (വീക്ഷണം) കെ.എം.എ. റഹ്മാൻ (സുപ്രഭാതം)എന്നിവർ പങ്കെടുത്തു.